SignIn
Kerala Kaumudi Online
Saturday, 21 May 2022 12.14 PM IST

ലക്ഷം കോടി കടന്ന് ഐ.പി.ഒ വിപണി

ipo

 സമാഹരണം ഒരുലക്ഷം കോടി രൂപ കടക്കുന്നത് ആദ്യം

കൊച്ചി: ഇന്ത്യയിൽ ഒരു കലണ്ടർ വർഷത്തെ പ്രാരംഭ ഓഹരി വില്പന (ഐ.പി.ഒ) സമാഹരണം ആദ്യമായി ഒരുലക്ഷം കോടി രൂപ കടന്നതിന്റെ റെക്കാഡ് 2021ന് സ്വന്തം. 50ലേറെ കമ്പനികൾ ചേർന്ന് 1.03 ലക്ഷം കോടി രൂപയാണ് ഈവർഷം ഇതുവരെ സമാഹരിച്ചത്. 2017ൽ 36 കമ്പനികൾ ചേർന്ന് നേടിയ 67,147.44 കോടി രൂപയായിരുന്നു ഇതിനുമുമ്പത്തെ റെക്കാഡ്.

ഈവർഷം ജനുവരി-ഒക്‌ടോബറിൽ 43 കമ്പനികൾ ചേർന്ന് 73,523.82 കോടി രൂപ നേടിയിരുന്നു. നവംബറിൽ ഇതുവരെ എട്ടോളം കമ്പനികൾ ചേർന്ന് 29,600 കോടി രൂപയും കീശയിലാക്കി. പ്രമുഖ ഡിജിറ്റൽ പണമിടപാട് പ്ളാറ്റ്‌ഫോമായ പേടിഎമ്മിന്റെ മാതൃകമ്പനി വൺ97 കമ്മ്യൂണിക്കേഷൻസിന്റെ 18,300 കോടി രൂപയുടെ ഐ.പി.ഒ നടന്നത് ഈമാസമാണ്; ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒ സമാഹരണമാണിത്.

തിളങ്ങാൻ കൂടുതൽ പേർ

പ്രമുഖ ഇൻഷ്വറൻസ് കമ്പനിയായ സ്‌റ്റാർ ഹെൽത്തിന്റെ 7,250 കോടി രൂപയുടെ ഐ.പി.ഒ അടുത്തവാരം നടക്കും. ഓയോ, ഫാംഈസി, ഡൽഹിവെറി, മൊബീക്വിക്ക്, ഇക്‌സിഗോ എന്നിവയുടെ ഐ.പി.ഒയും ഉടനുണ്ടാകും.

ലക്ഷം ലക്ഷം പിന്നാലെ...

ഓരോ മാസവും 10 ലക്ഷത്തിലേറെ പേരാണ് 2021ൽ ഇതുവരെ നിക്ഷേപകരായി ഓഹരി ലോകത്തേക്ക് ചുവടുവച്ചത്. ഇതും റെക്കാഡാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS, STOCK MARKETS, IPO
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.