SignIn
Kerala Kaumudi Online
Saturday, 28 May 2022 10.03 PM IST

പാലക്കുന്ന് ലയൺസ് സേവനപരിപാടികൾക്ക്  തുടക്കം

liaons
പാലക്കുന്ന് ലയൺസ് ക്ലബ്ബിന്റെ പുതു സേവന പരിപാടികൾ ഡിസ്ട്രിക്ട് ഗവർണർ ഉദ്ഘാടനം ചെയ്യുന്നു

പാലക്കുന്ന് : ഔദ്യോഗിക സന്ദർശനത്തിനെത്തിയ കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകൾ ഉൾപ്പെട്ട ലയൺസ് ഡിസ്ട്രിക്ട് 318 ഇയുടെ ഗവർണർ യോഹന്നാൻ മറ്റത്തിന് പാലക്കുന്ന് ലയൺസ് ക്ലബ്‌ സ്വീകരണം നൽകി. പള്ളിക്കര റെഡ്മൂണ്‍ ബീച്ച് വേദിയിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് കുമാരന്‍ കുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ചു. ബേക്കൽ ജനമൈത്രി പൊലീസുമായി സഹകരിച്ച് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സൈബർ ലോകത്തെ അപകടത്തെക്കുറിച്ച് ബോധവാന്മാരാക്കുന്ന വിദഗ്ധരുടെ ഓൺലൈൻ കൗൺസിലിംഗ് ജനുവരി മുതൽ ജൂൺ വരെ വിപുലമായ കാമ്പയിനും ഡിസംബറിൽ ബോധവല്‍ക്കരണ ക്യാമ്പും നടത്തും. പ്രോഗ്രാം ഡയറക്ടർ പി.എം. ഗംഗാധരൻ, സെക്രട്ടറി റഹ്‌ മാൻ പൊയ്യയിൽ, റീജിയൻ ചെയര്‍പേഴ്‌സന്‍ വി. വേണുഗോപാലൻ, സോൺ ചെയർപേഴ്‌സൻ ഫറൂക് കാസ്മി, സാലി യോഹന്നാൻ, പി.എസ്.സൂരജ്, സതീശൻ പൂർണിമ എന്നിവർ സംസാരിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KANNUR, LAIONS
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.