പെരിന്തൽമണ്ണ: ആലിപ്പറമ്പ് പഞ്ചായത്ത് ഓഫീസിലെ ജീവനക്കാർക്കും പഞ്ചായത്തിൽ എത്തുന്നവർക്കും ഭീഷണിയായി കടന്നൽകൂട്. പഞ്ചായത്ത് ഓഫീസിന് സമീപത്ത് തന്നെ കൃഷി ഭവൻ, മൃഗാശുപത്രി, ജലനിധി ഓഫീസ് എന്നിവയും പ്രവർത്തിക്കുന്നതിനാൽ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന്റെ പ്രധാന വാതിലിൽ കടന്നലുകൾ കൂട് കൂട്ടിയിരിക്കുന്നത് മറ്റ് ഓഫീസുകൾക്കും ഒരുപോലെ ഭീഷണിയായിരിക്കുകയാണ്. സംഭവം ഒഴിവാക്കാൻ അധികൃതരോട് പരാതിർപെട്ടിട്ടും കാര്യമില്ലെന്നാണ് നാട്ടുകാർ പറയുന്നു. അപകട സാദ്ധ്യത കണക്കിലെടുത്ത് സത്വര നടപടി ഉണ്ടാവണമെന്നാണ് ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |