പരപ്പനങ്ങാടി : നമ്മുടെ രാജ്യം സംഘർഷങ്ങളിലൂടെയും പ്രതിസന്ധിയിലൂടെയും കടന്നുപോകുമ്പോൾ രാഷ്ട്ര പിതാവിന്റെ ദർശനങ്ങളുടെ പ്രസക്തി വർദ്ധിക്കുന്നെന്ന് കെ.പി.എ.മജീദ് എം.എൽ.എ പറഞ്ഞു. ജില്ലാ ഗാന്ധി ദർശൻ സമിതി ഉള്ളണം എ.എം.യു.പി സ്കൂളിൽ സംഘടിപ്പിച്ച പി.കെ.നാരായണൻ മാസ്റ്റർക്കുള്ള സ്നേഹാദരം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .ഗാന്ധിയൻ ദർശനങ്ങളുടെ പ്രയോക്താവാണ് നാരായണൻ മാസ്റ്റർ എന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ നാരായണൻ മാസ്റ്റർക്കുള്ള ഉപഹാരം എം.എൽ.എ സമർപ്പിച്ചു.
പരപ്പനങ്ങാടി മുനിസിപ്പൽ ചെയർമാൻ എ. ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു. കെ.പരമേശ്വര ശർമ്മ മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പൽ കൗൺസിലർമാരായ കെ.പി.മെറിന, ഗിരീഷ്.സി, റംലത്ത്.കെ.കെ, നെഹ്രു യുവകേന്ദ്ര ജില്ലാ കോഓർഡിനേറ്റർ ഡി.ഉണ്ണികൃഷ്ണൻ, തിരൂരങ്ങാടി ഡി.ഇ.ഒ ടി.കെ. വൃന്ദാകുമാരി, എ.ഇ.ഒ. മുഹമ്മദ്.പി.പി, വി.പി.ഹസ്സൻ, വി.എൻ.ഹരിദാസൻ, സി.എ.റസാഖ്, പി.വി.ഉദയകുമാർ, ഹെഡ് മാസ്റ്റർ കെ.അബ്ദുൽ കരീം തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |