കുളനട : കാടും പടലും കയറിയ കുളനട പഞ്ചായത്തിലെ ഒന്നാം വാർഡിലെ കുപ്പണ്ണൂർ കുട്ടികളുടെ പാർക്ക് തൊഴിലുറപ്പ് അംഗങ്ങളുടെ നേതൃത്വത്തിൽ വൃത്തിയാക്കാൻ തുടങ്ങി. വാർഡ് അംഗം ഐശ്വര്യാ ജയചന്ദ്രൻ നേതൃത്വം നൽകി. കെ.എസ്.ടി.പിയുടെ നേതൃത്വത്തിൽ റോഡ് വികസനത്തിന്റെ ഭാഗമായി നിർമ്മാണ പ്രവർത്തികൾ തുടങ്ങിയതോടെയാണ് കുട്ടികളുടെ പാർക്ക് കാടുകയറിയത്. ആദ്യഘട്ടം എന്ന നിലയിൽ കാടുവെട്ടിത്തെളിക്കലും ശുചീകരണവും ആരംഭിച്ചു. ഘട്ടം ഘട്ടമായി റോഡുകളും നടപ്പാതയും പൂന്തോട്ടും ഇരിപ്പടവും തണൽമരങ്ങളും വച്ചുപിടിപ്പിച്ച് പാർക്ക് നവീകരിക്കും. കാലാവസ്ഥഅനുകൂലമായതോടെ അടുത്ത ഘട്ടം ആരംഭിക്കുമെന്ന് ഐശ്വര്യാ ജയചന്ദ്രൻ പറഞ്ഞു.