SignIn
Kerala Kaumudi Online
Friday, 19 April 2024 7.39 PM IST

97കാരനായ ലിയോണിഡിന് നദാലുമായി ടെന്നിസ് കളിക്കാൻ ആഗ്രഹം, ആവശ്യം അറിയിച്ചപ്പോൾ റാക്കറ്റെടുത്ത് താരം, വീഡിയോ കാണാം

rafael-nadal

മാഡ്രിഡ്: ലിയോണിഡ് സ്റ്റാനിസ്‌ലാവിസ്ക്കി എന്ന 97കാരന് വളരെകാലമായി ഒരു ആഗ്രഹമുണ്ടായിരുന്നു. റഫേൽ നദാലിനോടൊപ്പം കുറച്ചു നേരം ടെന്നിസ് കളിക്കണം. 50 വർഷത്തിലേറെയായ് അമച്ച്വർ ടെന്നിസ് മത്സരങ്ങളിൽ സജീവമായി വ്യക്തിയാണ് ലിയോണിഡ്. കഴിഞ്ഞ ദിവസം സ്പെയിനിലുള്ള നദാലിന്റെ ടെന്നിസ് അക്കാഡമി സന്ദർശിക്കാൻ അവസരം ലഭിച്ചപ്പോൾ തന്റെ ആഗ്രഹം ലിയോണിഡ് നദാലിനെ അറിയിക്കുകയും താരം സന്തോഷപൂർവം അതിന് സമ്മതം മൂളുകയുമായിരുന്നു. ഇരുവരും തമ്മിൽ ടെന്നിസ് കളിക്കുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.

മാദ്ധ്യമങ്ങളുമായി സംസാരിച്ച ലിയോണിഡ് ഏത് പ്രായക്കാർക്കും കളിക്കാൻ സാധിക്കുന്ന ഒരു കളിയാണ് ടെന്നിസും സ്ഥിരമായി ടെന്നിസ് കളിക്കുന്നതിനാലാണ് തന്റെ ശരീരം ഇപ്പോഴും ഇത്ര ഊർജസ്വലമായി ഇരിക്കുന്നതെന്നും പറഞ്ഞു. എന്തായാലും നദാലുമായി ടെന്നിസ് കളിക്കുക എന്ന ലിയോണിഡിന്റെ സ്വപ്നം പൂവണിഞ്ഞതോടെ തന്റെ വേറൊരു ആഗ്രഹം കൂടി പറഞ്ഞിരിക്കുകയാണ് ലിയോണിഡ്. സാക്ഷാൽ റോജർ ഫെഡററിനോടൊപ്പം ടെന്നിസ് കളിക്കുക. നദാലുമായി കളിക്കാൻ സാധിച്ച സ്ഥിതിക്ക് ഈ ആഗ്രഹവും നടക്കുമെന്ന പ്രതീക്ഷയിലാണ് ലിയോണിഡ് അപ്പൂപ്പൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, RAFAEL NADAL, LEONID STANISLAVSKYI, TENNIS, NADAL ACADEMY, ROGER FEDERER, SPAIN, MADRID
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.