ലക്നൗ: ഉത്തർപ്രദേശിലെ ജേവാറിൽ നിർമിക്കുന്ന നോയിഡ രാജ്യാന്തര വിമാനത്താവളത്തിന്റെ പണി കൃത്യസമയത്ത് പൂർത്തിയാക്കിയില്ലെങ്കിൽ, പിന്നീടുള്ള ഓരോ ദിവസവും 10 ലക്ഷം രൂപ കരാർ കമ്പനി പിഴ നൽകണം. 2024 സെപ്തംബർ 29ന് പണി പൂർത്തിയാക്കി നൽകുമെന്നാണ് ഇപ്പോഴത്തെ അറിയിപ്പ്. ഈ സമയത്തിനുള്ളിൽ കരാർ കമ്പനി നിർമാണം പൂർത്തിയാക്കിയില്ലെങ്കിൽ വൈകുന്ന ഓരോ ദിവസവും കെട്ടിവച്ച ബാങ്ക് ഗ്യാരണ്ടിയുടെ 0.1 ശതമാനം നൽകാൻ കമ്പനി ബാദ്ധ്യസ്ഥരാകുമെന്ന് കരാറിൽ പറയുന്നു. കരാറുകാരായ സൂറിച്ച് എ.ജിയും യു.പി സർക്കാരും തമ്മിൽ ഇതുസംബന്ധിച്ച കരാറിൽ ഒപ്പിട്ടു. 100 കോടി രൂപയാണ് ബാങ്ക് ഗ്യാരന്റിയായി കമ്പനി നിക്ഷേപിച്ചിരിക്കുന്നത്.