മാഡ്രിഡ്: സ്പാനിഷ് ലീഗിൽ തുടർച്ചയായ രണ്ടാം ജയവുമായി ബാഴ്സലോണ. കഴിഞ്ഞ രാത്രി വിയ്യാറയലിനെ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്കാണ് ബാഴ്സ കീഴടക്കിയത്. ഈ സീസണിൽ ഇതാദ്യമായാണ് ബാഴ്സ തുടർച്ചയായി രണ്ട് ലാ ലിഗ മത്സരങ്ങൾ ജയിക്കുന്നത്.
48-ാം മിനിട്ടിൽ ഫ്രാങ്ക് ഡിയോംഗിലൂടെ ബാഴ്സയാണ് ആദ്യം മുന്നിലെത്തിയത്. 76-ാം മിനിറ്റിൽ സാമുവൽ ചുക്വുസെയിലൂടെ വിയ്യാറയൽ സമനില പിടിച്ചു. 88-ാം മിനിട്ടിൽ മെംഫിസ് ഡെപേയിലൂടെ ബാഴ്സ മുന്നിലെത്തി.ഇൻജുറി ടൈമിൽ പെനാൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് ഫിലിപ്പെ കുടീഞ്ഞ്യോ വിജയം ആധികാരികമാക്കി .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |