SignIn
Kerala Kaumudi Online
Tuesday, 23 April 2024 6.01 PM IST

സൈബർ ഇടത്തിൽ മുന്നേറ്റ ഗാഥയുമായി 'കോഡ് ഏയ്‌സ് '

it

കോഴിക്കോട് : അഞ്ച് ജീവനക്കാരുമായി തുടങ്ങി അഞ്ച് കോടിയിലധികം വിറ്റുവരവുള്ള സ്റ്റാർട്ട് അപ്പ് കമ്പനിയായി മാറിയ കോഡ് ഏയ്‌സ് ഐ.ടി സൊലൂഷൻസ് വിജയത്തിന്റെ വേറിട്ട പാതയിൽ. 2018ൽ ജിജിൻ, ശരത് എന്നീ സുഹൃത്തുക്കൾ ചേർന്ന് സൈബർപാർക്കിൽ ആരംഭിച്ച കോഡ് ഏയ്‌സ് ഐ.ടി സൊലൂഷൻസാണ് മൂന്നു വർഷങ്ങൾക്കിപ്പുറം 50 ഉദ്യോഗസ്ഥരും അഞ്ച് കോടിയിലധികം വിറ്റുവരവുമുള്ള കമ്പനിയായത്. ബിരുദ പഠന കാലത്തെ പോക്കറ്റ് മണിക്ക് ഫ്രീലാൻസായി തുടങ്ങിയ ജോലിയിൽ നിന്നായിരുന്നു സ്ഥാപകരിലൊരാളായ ജിജിന്റെ കരിയറിന്റെ തുടക്കം.

സൈബർ പാർക്കിൽ തുടങ്ങിയ മൊബൈൽ ടെൻ എക്‌സ് എന്ന കുഞ്ഞു ഹബ്ബിൽ നിന്നായിരുന്നു ഇന്ന് എത്തിനിൽക്കുന്ന വളർച്ച. 80 ശതമാനവും എസ്.ഇ.ഒ അടിസ്ഥാനമാക്കിയുള്ള പ്രോജക്ടുകളാണ് കൂടുതലും ആവിഷ്‌ക്കരിച്ചതെന്ന് ഇവർ പറയുന്നു. വിപണിയിലെയും ഐ.ടി ലോകത്തെയും സ്പന്ദനങ്ങൾ തൊട്ടറിഞ്ഞ് റിസോഴ്‌സുകളുടെ അപര്യാപ്തതകൾക്കിടയിലും മുന്നേറാൻ കഴിഞ്ഞു. ടീമിന്റെ കഠിനാദ്ധ്വാനഫലമാണ് കമ്പനിയുടെ വളർച്ചയെന്ന് കോഡ് എയ്‌സ് ഐ.ടിസൊല്യൂഷൻ എൽ.എൽ.പി ലിമിറ്റഡ് സി.ഇ.ഒ ജിജിൻ മോഹൻ പറഞ്ഞു.

ആഡ് ടെക് ഡെവലപ്‌മെന്റ്, ഇന്റർനെറ്റ് മാർക്കറ്റിംഗ്, കണ്ടന്റ് നെറ്റ്‌വർക്ക്, മാർക്കറ്റിംഗ് കൺസൽട്ടിംഗ്, പരസ്യ വിപണന തന്ത്രങ്ങൾ എന്നീ ഐ.ടി ടെക് ലോകത്തിന്റെ സകല മേഖലകളിലും കോഡ് എയ്‌സ് ഐ.ടി സൊല്യൂഷൻസിനു സാന്നിദ്ധ്യമുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം ഫിറ്റ്‌നസ്, ലൈഫ് സ്റ്രൈൽ, സാങ്കേതിക വിദ്യ, പേഴ്‌സണൽ ഫിനാൻസ്, വിനോദം എന്നിവയിലും കമ്പനിയുടെ സേവന സന്നദ്ധരായ ടീമുണ്ടെന്ന് സി.ഒ.ഒ ശരത് കുമാർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.