കാസർകോട്: കുമ്പള, ഷിറിയ പുഴകളിൽ അനധികൃതമായി മണൽ വാരലിൽ ഏർപ്പെട്ട അഞ്ച് തോണികൾ കാസർകോട് ഡിവൈ. എസ്.പി പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പിടികൂടി. കണ്ടൽ കാടുകൾക്കിടയിൽ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു തോണികൾ .