തിരുവനന്തപുരം: നഴ്‌സിംഗ് ആൻഡ് പാരാമെഡിക്കൽ പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള ഒന്നാം അലോട്ട്‌മെന്റ് www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. 30നകം ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഫീസടയ്‌ക്കണം. ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്‌മെന്റുകൾക്ക് പരിഗണിക്കപ്പെടേണ്ടതില്ലെങ്കിൽ അവ ഓപ്ഷൻ ലിസ്റ്റിൽ നിന്ന് നീക്കണം. ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടും. അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല. ഉടൻ കോളേജുകളിൽ പ്രവേശനം നേടേണ്ടതില്ല. രണ്ടാം ഘട്ട അലോട്ട്‌മെന്റിന് 30 മുതൽ ഡിസംബർ രണ്ടിന് വൈകിട്ട് അഞ്ചുവരെ ഓപ്ഷൻ പുനഃക്രമീകരണം നടത്താം. ഫോൺ: 04712560363, 64.