ഹൈദരബാദ്: കോവിഡ് ബാധിതനായി ഗുരുതരാവസ്ഥയിലായിരുന്ന പ്രശസ്ത തെലുങ്ക്, തമിഴ് സിനിമാ നൃത്ത സംവിധായകന് ശിവശങ്കര്‍ മാസ്റ്റര്‍ അന്തരിച്ചു. 72 വയസായിരുന്നു. സാമ്പത്തിക ബാദ്ധ്യതയെ തുടര്‍ന്ന് മാസ്റ്ററിന്റെ ആശുപത്രി ചെലവുകള്‍ കഴിഞ്ഞ ദിവസം നടന്മാരായ സോനൂ സൂദും ധനുഷും ഏറ്റെടുത്തിരുന്നു.
1948 ഡിസംബര്‍ ഏഴിന് ചെന്നൈയിലാണ് ശിവശങ്കര്‍ ജനിച്ചത്. എണ്ണൂറോളം സിനിമകള്‍ക്ക് നൃത്തസംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതില്‍ നിരവധി ചിത്രങ്ങള്‍ക്ക് ദേശീയ പുരസ്കാരങ്ങള്‍ ഉള്‍പ്പടെ ഒട്ടേറെ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. തിരുടാ തിരുടി എന്ന ചിത്രത്തിലെ മന്മദരാസ, എസ്.എസ് രാജമൗലവിയുടെ മഗധീര എന്ന ചിത്രത്തിലെ ധീരാ, ധീരാ, ബാഹുബലി, മഹാത്മ, അരുന്ധതി, സൂര്യവംശം, പൂവെ ഉനക്കാകെ എന്നുതുള്‍പ്പോടെ നിരവധി ചിത്രങ്ങളിലെ ഹിറ്റ്ഗാനങ്ങള്‍ക്കും നൃത്തസംവിധാനമൊരുക്കി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |