SignIn
Kerala Kaumudi Online
Saturday, 20 April 2024 7.42 AM IST

വെണ്ടയ്ക്ക കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതല്ല,​ അറിയാം ഈ കാര്യങ്ങൾ

health

നമ്മൾ നിത്യേന കഴിക്കുന്ന പച്ചക്കറികളിൽ ഒന്നാണ് വെണ്ടയ്ക്ക അഥവാ ലേഡീസ് ഫിംഗർ. ധാരാളം പോഷകങ്ങളുടെ കലവറയായ വെണ്ടയ്ക്ക നിരവധി രോഗങ്ങളെ അകറ്റുന്നു. ഫൈബർ അടങ്ങിയിരിക്കുന്നതിനാൽ ദഹനപ്രക്രിയ സുഖമമാക്കി മലബന്ധം എന്ന പ്രശ്നത്തെ അകറ്റുന്നു. ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ഉള്ളതിനാൽ ഫ്രീ റാഡിക്കൽ നാശത്തിൽ നിന്ന് കരളിനെ സംരക്ഷിക്കുന്നു. വെണ്ടയ്ക്ക ശീലമാക്കിയാൽ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യം നിലനിറുത്താനും സഹായിക്കും. വെണ്ടക്കയിൽ വിറ്റാമിൻ എ, സി, ഇ, സിങ്ക് എന്നിവ ഉൾപ്പെട്ടിട്ടുണ്ട്. വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ മികച്ച പ്രതിരോധശേഷി കൈവരിക്കാനും വെണ്ടയ്ക ഉത്തമമാണ്. രാത്രി ചെറു ചൂടുവെള്ളത്തിൽ വെണ്ടയ്ക്ക ഇട്ടുവച്ചശേഷം രാവിലെ ഈ വെള്ളം കുടിക്കുന്നത് പ്രമേഹം തടയുന്നതിന് നല്ലതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിലെ ഓക്സലേറ്റുകളുടെ സാന്നിദ്ധ്യം വൃക്കയിലും പിത്താശയത്തിലും കല്ല് രൂപപ്പെടാൽ കാരണമാകുന്നതിനാൽ വൃക്ക സംബന്ധമായ അസുഖമുള്ളവർ വെണ്ടയ്ക്ക അധികം കഴിക്കാതിരിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, HEALTH
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.