SignIn
Kerala Kaumudi Online
Thursday, 25 April 2024 5.52 AM IST

തിയേറ്റർ ഉദ്‌ഘാടനം ചെയ്യാൻ കൊടുംതണുപ്പിനെ അവഗണിച്ച് പുലർച്ചെ കൃത്യം 4.30 ന് മോഹൻലാൽ എത്തി, കാരണം അപൂർവമായ ആ മുഹൂർത്തം

mohanlal

ഒരുകാലത്ത് ഷൊർണൂരിന്റെ അഭിമാനമായിരുന്നു മേളം തിയേറ്റർ. സിനിമാ പ്രേമികളുടെ ഹരമായിരുന്ന മേളം, ഇന്നുമുതൽ എം ലാൽ തിയേറ്റർ ആണ്. സൂപ്പർതാരം മോഹൻലാൽ പുലർച്ചെ 4.30ന് തിയേറ്റർ ഉദ്‌ഘാടനം ചെയ‌്തു. ആശിർവാദ് സിനിമാസിന്റെയും മോഹൻലാലിന്റെയും ഉടമസ്ഥതയിലാണ് എം ലാൽ സിനിപ്ളക്‌സ്.

താൻ ഏറെ സ്‌നേഹിക്കുന്ന വള്ളുവനാടൻ മണ്ണിനും, ജനങ്ങൾക്കുമുള്ള സ്‌നേഹോപഹാരമാണ് ഈ തിയറ്റർ സമുച്ഛയമെന്ന് ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ‌്ത ശേഷം ലാൽ പറഞ്ഞു.


'നിളാതീരത്തോടുള്ള ആരാധനയുടെയും, കടപ്പാടിന്റെയും പ്രതിഫലനം കൂടിയാണിത്. മലയാള സിനിമയും, ഷൊർണൂരിന്റെ മണ്ണും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. പതിറ്റാണ്ടുകൾ നീണ്ട ദൃഢബന്ധം. നൂറ് കണക്കിന് സിനിമകൾ പിറന്ന മണ്ണ്. ആ മണ്ണിനോടും, മനുഷ്യരോടും കടപ്പെട്ടിരിക്കുന്നു. അഭിനയ ജീവിതത്തിൽ മൂന്നര പതിറ്റാണ്ട് മുൻപ് തുടങ്ങിയതാണ് ഈ നിളാതീരത്തോടുള്ള സ്‌നേഹ ബന്ധം. ഈ മണ്ണിൽ ചവിട്ടി എത്രയോ കഥാപാത്രങ്ങൾക്ക് ജീവൻ കൊടുക്കാൻ കഴിഞ്ഞു. നിളയെന്ന പുണ്യം പുതിയ സംരംഭത്തിനും അനുഗ്രഹമാവട്ടെ. ഇന്നത്തെ പുലരി ഷൊർണൂരിന് പുതുപുലരി സമ്മാനിക്കട്ടെ.. പുതു പ്രതീക്ഷ നിറയ്ക്കട്ടെ ... പുതിയ കാഴ്ചകൾ സമ്മാനിക്കട്ടെ...'-മോഹൻലാലിന്റെ വാക്കുകൾ.

Today At Shornur 😍🔥

Posted by Mohanlal Fans Club on Sunday, 28 November 2021

1980കൾ മുതൽ ഷൊർണൂരിൽ സജീവമായിരുന്ന തിയേറ്റർ ആയിരുന്നു മേളം.900 സീറ്റുകളുള്ള തിയേറ്ററായിരുന്നു. ഷൊർണൂർ റെയിൽവേ സ്റ്റേഷന് എതിർവശത്തായുള്ള മേളത്തിൽ 'ആരംഭം' എന്ന സിനിമയാണ് ആദ്യമായി പ്രദർശിപ്പിച്ചത്. 2019ലായിരുന്നു തിയേറ്റർ പ്രദർശനം നിർത്തിയത്‌.

അതേസമയം, മോഹൻലാൽ നായകനാകുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം ഡിസംബർ 2ന് റിലീസിന് ഒരുങ്ങുകയാണ്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MOHANLAL, M LAL THEATRE, SHORNUR, MARAKKAR ARABIKKADALINTE SIMHAM
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.