SignIn
Kerala Kaumudi Online
Tuesday, 23 April 2024 12.29 PM IST

റബർത്തടിയുമായി വന്ന ലോറി മറിഞ്ഞു

thadilorry

ചിറക്കടവ്: പുനലൂർ ഹൈവേയിലെ എസ്.ആർ.വി.വളവിൽ തടിലോറി മറിഞ്ഞു. ലോറിക്കടിയിൽപെട്ട ഡ്രൈവറെയും ക്ലീനറെയും പ്രദേശവാസികളും അഗ്‌നിരക്ഷാസേനാംഗങ്ങളും ചേർന്ന് രക്ഷപ്പെടുത്തി. ഡ്രൈവർ പെരുനാട് സ്വദേശി ശ്രീജിത്തിന് പരിക്കേറ്റു.
ഞായറാഴ്ച രാത്രി 11 മണിയോടെയാണ് റാന്നിയിൽ നിന്ന് പെരുമ്പാവൂരിലേക്ക് പോകുകയായിരുന്ന റബർത്തടി കയറ്റിയ ലോറി മറിഞ്ഞത്. കാഞ്ഞിരപ്പള്ളിയിൽ നിന്നെത്തിയ അഗ്‌നിരക്ഷാസേനാംഗങ്ങളും നാട്ടുകാരും ചേർന്നാണ് ലോറിയുടെ കാബിൻ പൊളിച്ച് ഡ്രൈവറെയും ക്ലീനറെയും പുറത്തെത്തിച്ചത്. .

സീനിയർ ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ ഹരീഷ്‌കുമാർ, ഫയർ ഓഫീസർമാരായ സ്മിഥുൻ, മഹേഷ്, വിൻസ് രാജ്, അനുരാജ്, വിനു കൃഷ്ണൻ, കൃഷ്ണകുമാർ, ഹോംഗാർഡ് സജി എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, LORRY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.