SignIn
Kerala Kaumudi Online
Thursday, 25 April 2024 7.35 AM IST

ഷീ ഷോർട്ട് ഫിലിം  അവാർഡ് ദാനം 

kk

ഡിസംബർ 5 ന് തിരുവനന്തപുരത്ത്

സ്ത്രീ സുരക്ഷയെ ആസ്പദമാക്കി ജടായു രാമ കൾച്ചറൽ സെന്റർ നടത്തിയ ഷീ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ അവാർഡ് ദാനം ഡിസംബർ 5 ന് തിരുവനന്തപുരത്ത് നടക്കും. കവടിയാർ ഉദയ പാലസ് കൺവൻഷൻ സെന്ററിൽ വൈകിട്ട് 5.30 നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രിമാരായ എൽ മുരുകൻ, രാജീവ് ചന്ദ്രശേഖർ, സുരേഷ് ഗോപി എംപി, നടൻ ടൊവീനോ തോമസ്, നടി കീർത്തി സുരേഷ് എന്നിവർ പ്രത്യേക അതിഥികളായി പങ്കെടുക്കും.കൂടാതെ മണിയൻപിള്ള രാജു, അംബിക, രാധ, മേനക സുരേഷ്, ജലജ, ചിപ്പി രഞ്ജിത്ത് തുടങ്ങി നിരവധി സിനിമാപ്രവർത്തകരും പങ്കെടുക്കും.ശരത് സുന്ദർ സംവിധാനം ചെയ്ത കരുവാരിയിൻ കനവുകളാണ് ഒന്നാം സമ്മാനം നേടിയത് . ഡീറ്റൊക്‌സ് (സംവിധാനം അനൂപ് നാരായണൻ) ഛാത്ര( സംവിധാനം ജൊബ് മാസ്റ്റർ ) രണ്ടും മൂന്നും സമ്മാനങ്ങൾ നേടി.ശരത് സുന്ദർ മികച്ച സംവിധായകനും. മികച്ച നടനായി ഡോ ആനന്ദ് ശങ്കറും(ഡീറ്റൊക്‌സ്) നടിയായി ശിവാനി മേനോനും( കരുവാരിയിൻ കനവുകൾ) തെരഞ്ഞെടുക്കപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SHE SHORT FILIM AWARD, 1
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.