കോട്ടയം : എം.സി റോഡിൽ നാട്ടകം കോളേജിന് മുന്നിൽ കാറും തടി ലോറിയും കുട്ടിയിടിച്ച് കാർ പൂർണമായി തകർന്നു. കാറോടിച്ചിരുന്ന വനിത അദ്ഭുതകരമായി രക്ഷപ്പെട്ടു. അസ്വസ്ഥത അനുഭവപ്പെട്ട ഇവരെ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി.
നാട്ടകം പോളിടെക്നിക് കോളേജ് ഹോസ്റ്റൽ ഭാഗത്തെ റോഡിലാണ് അപകടം ഉണ്ടായത്. മറ്റൊരു വാഹനത്തെ മറികടന്ന് കാർ അമിത വേഗത്തിൽ വരുന്നത് കണ്ട് ലോറി വെട്ടിച്ച് മാറ്റിയെങ്കിലും കാറിന്റെ മുൻ ഭാഗം ലോറിയുടെ പിൻ ചക്രങ്ങളിൽ ഇടിക്കുകയായിരുന്നു. ആക്സിൽ ഒടിഞ്ഞ് ലോറി വഴിയിൽ കിടന്നതോടെ ഗതാഗതം തടസപ്പെട്ടു. പൊലീസ് എത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |