കുമരകം: ഉമ്മാച്ചേരി ജംഗ്ഷനിൽ ബൈക്കിനു പിന്നിൽ കാറിടിച്ച് വിദ്യാർത്ഥിക്ക് നിസാര പരിക്കേറ്റു . സമീപത്തെ ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്ക് വിദ്യാർത്ഥിയുമായി വന്ന രക്ഷിതാവിന്റെ ബൈക്കിൽ കാർ ഇടിക്കുകയായിരുന്നു. മരിയാ ഭവൻ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ആൽബിൻ ബിനുവിന്റെ കാലിൽ കാറ് തട്ടിയതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച് പ്രഥമശുശ്രൂഷ നൽകി വിട്ടയച്ചു. ബൈക്ക് ഓടിച്ച ബിനുവിനു പരിക്കില്ല. പള്ളിച്ചിറ ഭാഗത്തു നിന്നു വന്ന് വലതു വശത്തേയ്ക്കുള്ള ഇൻഡിക്കേറ്റർ ഇട്ട് ഉമ്മാച്ചേരി റോഡിലേക്ക് തിരിയവേ പിന്നിലുണ്ടായിരുന്ന കാറിനെ മറികടന്നെത്തിയ മറ്റൊരു കാർ ബൈക്കിലിടിക്കുകയായിരുന്നു .
തലേ ദിവസവും ഇതേ സ്ഥലത്ത് ഇതേ സ്കുളിലെ അഞ്ചാം ക്ലാസിലെ മറ്റൊരുവിദ്യാർത്ഥി സൈക്കിളിൽ സ്കൂളിൽ നിന്ന് മടങ്ങവേ ബസ് തട്ടി അപകടത്തിൽ പെട്ടെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നു.