ഞീഴൂർ: ഞീഴൂർ പഞ്ചായത്ത് നേതൃസമിതിയും ഞീഴൂർ പബ്ലിക് ലൈബ്രറിയും ചേർന്ന് നടത്തുന്ന ഭരണഘടനാ സെമിനാർ ഇന്ന് ഉച്ചക്കഴിഞ്ഞ് രണ്ടിന് ഞീഴൂർ ക്ഷീരോല്പാദക സഹകരണ സംഘം ഹാളിൽ നടക്കും. ഞീഴൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ആർ സുഷമ ഉദ്ഘാടനം ചെയ്യും. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ കെ.വി ശിവദാസ് അദ്ധ്യക്ഷത വഹിക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.യു വാവ മുഖ്യപ്രഭാഷണവും അഡ്വ. രമണൻ കടമ്പ്ര വിഷയാവതരണവും നടത്തും. സ്കറിയ വർക്കി, നളിനി രാധാകൃഷ്ണൻ, പി.ജി സണ്ണി, രാഹുൽ പി. രാജ് എന്നിവർ പങ്കെടുക്കും. നേതൃസമിതി കൺവീനർ എം. ആർ ഷാജി സ്വാഗതവും താലൂക്ക് പ്രതിനിധി വി.പി ശ്രീധരൻ നന്ദിയും പറയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |