SignIn
Kerala Kaumudi Online
Friday, 19 April 2024 6.28 AM IST

വിഖ്യാത ഫാഷൻ ഡിസൈനർ വിർജിൽ അബ്ലോ അന്തരിച്ചു

virgil-abloh

പാരീസ്: ലോകപ്രശസ്ത ഫാഷൻ ഡിസൈനറും ആഗോള ഫാഷൻ ബ്രാൻഡ് ലൂയി വിറ്റന്റെ ആർട്ടിസ്റ്റിക് ഡയറക്ടറുമായ വിർജിൽ അബ്ലോ (41) അന്തരിച്ചു. അർബുദബാധിതനായിരുന്നു. ഫ്രഞ്ച് ഫാഷൻ ഹൗസിന്റെ ക്രിയേറ്റീവ് ഡയറക്ടർ പദവിയിലെത്തുന്ന ആദ്യ കറുത്ത വർഗക്കാരനായിരുന്നു. രണ്ട് വർഷമായി അപൂർവവും ഗുരുതരവുമായ കാർഡിയാക് ആൻജിയോ സാർകോമ ബാധിതനായിരുന്നു അബ്ലോ. രോഗവിവരം അദ്ദേഹം പുറത്തുവിട്ടിരുന്നില്ല. അബ്ലോയുടെ മരണം ഫാഷൻ വ്യവസായത്തിനു തീരാത്ത നഷ്ടമാണെന്നാണ് വിലയിരുത്തുന്നത്.

 ഫാഷൻ രംഗത്തെ കുലപതി

കാഷ്വൽ വസ്ത്രങ്ങളായ ഹൂഡീസും സ്നീക്കേഴ്സും അണിച്ച മോഡലുകളെ റാമ്പിലെത്തിച്ചാണ് അബ്ലോ ശ്രദ്ധ നേടിയത്. 2018ലാണ് അബ്ലോ ലൂയി വിറ്റന്റെ ആർട്ടിസ്റ്റിക് ഡയറക്ടർ സ്ഥാനത്തെത്തുന്നത്. ആഫ്രിക്കൻ രാജ്യമായ ഘാനയിൽ നിന്ന് അമേരിക്കയിലേക്ക്​ കുടിയേറിയവരാണ് അബ്ലോയുടെ മാതാപിതാക്കൾ. സാമൂഹ്യ - പരിസ്ഥിതി സംരക്ഷണ മേഖലകളിലും അബ്ലോ സജീവമായിരുന്നു. വംശീയ വേർതിരിവിനെതിരെ അദ്ദേഹം ശക്തമായി പ്രതികരിച്ചിരുന്നു. ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശത്തിനു വേണ്ടിയും അദ്ദേഹം പോരാടി. പ്രവർത്തനമേഖലയിൽ ലിംഗസമത്വവും വർഗസമത്വവും ഉറപ്പാക്കാനായി പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, VIRGIL ABLOH
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.