തൃശൂർ : എസ്.എൻ.എ സ്ഥാപക ദിനാഘോഷവും ഉണ്ണി മൂസ് ദിനവും ആയൂർവേദ സെമിനാറും നാളെ തൃശൂർ ദാസ് കോണ്ടിനെന്റലിൽ നടക്കുമെന്ന് ജനറൽ മാനേജർ രാമൻ മുണ്ടനാട് പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9.30 ന് നടൻ വി.കെ. ശ്രീരാമൻ ഉദ്ഘാടനം ചെയ്യും.
പുതിയ ചികിത്സാ വിഭാഗത്തിന്റെ ഉദ്ഘാടനം പി. ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സെമിനാറുകളിൽ ഡോ. ലീന ഏബ്രഹാം, ഡോ.കെ. മുരളി, ഡോ. വി.ജി. ഉദയകുമാർ, ഡോ. ടി.എസ്. മുരളി, ഡോ.പി. റാം മനോഹർ, ഡോ.എം. പ്രസാദ്, ഡോ.വി. രാജ് മോഹൻ, ഡോ.പി.കെ നേത്രദാസ്, ജോയൽ എ. ജോയ് എന്നിവർ പങ്കെടുക്കും. സത്യനാരായണൻ മുണ്ടയൂർ ആമുഖപ്രഭാഷണം നടത്തും. പത്രസമ്മേളനത്തിൽ മാർക്കറ്റിംഗ് മാനേജർ എ. ജയകൃഷ്ണൻ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |