റൊസൗ: തന്നെ ഗയാനയിലേക്ക് തട്ടിക്കൊണ്ടു പോകാൻ സാദ്ധ്യതയുണ്ടെന്ന് സാമ്പത്തിക തട്ടിപ്പുകേസ് പ്രതി മെഹുൽ ചോക്സി. നിലവിൽ താൻ ആന്റിഗ്വയിലെ വസതിയിലാണ്. ആരോഗ്യ സ്ഥിതി വളരെ മോശമാണ്. ഇന്ത്യയിൽ നിന്നും നേരിട്ട അനുഭവങ്ങൾ ഭയപ്പെടുത്തുന്ന ഓർമ്മകളാണ്. മാനസിക സംഘർഷത്തിന്റെ അളവ് കുറയ്ക്കാൻ താൻ ശ്രമിക്കുകയാണ്. ഡോക്ടറുടെ നിർദ്ദേശമനുസരിച്ച് വീട് വിട്ടു പോകാൻ കഴിയില്ല. അഭിഭാഷകർ തനിക്കുവേണ്ടി ആന്റിഗ്വയിലും ഡൊമനിക്കയിലും ഉള്ള കേസുകൾ വാദിക്കുകയാണ്. അതിൽ താൻ വിജയിക്കുമെന്ന പ്രതീക്ഷയുണ്ട്. അവസാനം സത്യം വിജയിക്കും. കോമൺവെൽത്ത് രാജ്യങ്ങളിലെ നിയമങ്ങളിൽ വിശ്വാസമുണ്ടെന്നും ചോക്സി കൂട്ടിച്ചേർത്തു.