SignIn
Kerala Kaumudi Online
Thursday, 25 April 2024 1.03 PM IST

50 വർഷത്തിനിടയിലെ ഏറ്റവും വലിയ നിയമപരിഷ്കാരവുമായി യു.എ.ഇ

law-reformation

അ​ബു​ദാ​ബി​:​ 50​ ​വ​ർ​ഷ​ത്തിനിടെ ആദ്യമായി​ ​​ഏ​റ്റ​വും​ ​വ​ലി​യ​ ​നി​യ​മ​ ​പ​രി​ഷ്‌​ക്ക​ര​ണ​ത്തി​ന് ​അം​ഗീ​കാ​രം​ ​ന​ൽ​കി​ ​യു.​എ.​ഇ​ ​പ്ര​സി​ഡ​ന്റ് ​ഷേ​ഖ് ​ഖ​ലീ​ഫ​ ​ബി​ൻ​ ​സാ​യി​ദ് ​അ​ൽ​ ​ന​ഹ്യാ​ൻ.രാ​ജ്യ​ത്തെ​ ​സാ​മ്പ​ത്തി​ക,​ ​നി​ക്ഷേ​പ​ക,​ ​വാ​ണി​ജ്യ​ ​സാ​ദ്ധ്യ​ത​ക​ൾ​ ​ശ​ക്തി​പ്പെ​ടു​ത്താ​നും​ ​സാ​മൂ​ഹി​ക​ ​സു​ര​ക്ഷ​ ​ഉ​റ​പ്പു​വ​രു​ത്താ​നും​ ​വ്യ​ക്തി​യു​ടെ​യും​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും​ ​അ​വ​കാ​ശ​ങ്ങ​ൾ​ ​സം​ര​ക്ഷി​ക്കാ​നും​ ​ഉ​ത​കു​ന്ന​ ​ബൃ​ഹ​ത്താ​യ​ ​മാ​റ്റ​ങ്ങ​ളാ​ണ് ​പു​തി​യ​ ​നി​യ​മ​ ​പ​രി​ഷ്‌​ക്ക​ര​ണ​ങ്ങ​ളി​ലൂ​ടെ​ ​ല​ക്ഷ്യ​മി​ടു​ന്ന​ത്.​പു​തു​താ​യി​ ​ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ ​നേ​ര​ത്തേ​ ​ഉ​ള്ള​തി​ൽ​ ​ഭേ​ദ​ഗ​തി​ ​വ​രു​ത്തി​യ​തോ​ ​ആ​യ​ 40​ ​നി​യ​മ​ങ്ങ​ൾ​ക്കാ​ണ് ​ശ​നി​യാ​ഴ്ച​ ​അം​ഗീ​കാ​രം​ ​ന​ൽ​കി​യ​ത്.​ ​സ്ത്രീ​ക​ൾ,​ ​ഗാ​ർ​ഹി​ക​ ​ജീ​വ​ന​ക്കാ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ക്ക് ​കൂ​ടു​ത​ൽ​ ​സം​ര​ക്ഷ​ണം​ ​ന​ൽ​കു​ന്ന​തും​ ​വി​വാ​ഹേ​ത​ര​ ​ബ​ന്ധ​ങ്ങ​ൾ​ക്ക് ​നി​ല​വി​ലു​ള്ള​ ​വി​ല​ക്കു​ക​ൾ​ ​ല​ഘൂ​ക​രി​ക്കു​ന്ന​തു​മാ​യ​ ​നി​യ​മ​ങ്ങ​ളും​ ​ഇ​തി​ൽ​ ​ഉ​ൾ​പ്പെ​ടും.​ ​ജ​നു​വ​രി​ ​ര​ണ്ടു​ ​മു​ത​ൽ​ ​നി​യ​മ​ങ്ങ​ൾ​ ​പ്രാ​ബ​ല്യ​ത്തി​ൽ​ ​വ​രും

 ബലാത്സംഗത്തിന് ജീവപര്യന്തം, വധശിക്ഷ

പുതിയ നിയമപ്രകാരം ബലാത്സംഗത്തിനും അനുവാദത്തോടെയല്ലാത്ത ലൈംഗിക ബന്ധത്തിനും ജീവപര്യന്തം തടവാണ് ശിക്ഷ. എന്നാൽ, ബലാത്സംഗത്തിന് ഇരയായത് 18 വയസ്സിന് താഴെയുള്ളവരോ ഭിന്നശേഷിക്കാരോ ചെറുത്തുനിൽക്കാൻ കഴിവില്ലാത്തവരോ ആണെങ്കിൽ വധശിക്ഷയോ 25 വർഷം വരെ തടവുശിക്ഷയോ ലഭിച്ചേക്കാം. ആളുകളോട് സഭ്യേതരമായി പെരുമാറിയാൽ 10,000 ദിർഹം പിഴയും തടവുമാണ് ശിക്ഷ. കുറ്റകൃത്യത്തിനിടയിൽ ഭീഷണിയോ ശക്തിയോ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ 20 വർഷം വരെ തടവ് ലഭിച്ചേക്കും.

 വിവാഹേതര ലൈംഗിക ബന്ധത്തിന് വിലക്കില്ല

പുതിയ നിമയ പ്രകാരം 18ന് വയസ്സിന് മുകളിലുള്ളവരുമായി പരസ്പര സമ്മതത്തോടെ വിവാഹേതര ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമല്ല. ഭർത്താവോ, ഭാര്യയോ, രക്ഷിതാവോ പരാതിപ്പെടുന്ന പക്ഷം മാത്രമേ ഇത് കുറ്റമാവൂ. ഇത്തരം സന്ദർഭങ്ങളിൽ ആറു മാസത്തിൽ കുറയാത്ത തടവ് ശിക്ഷ ലഭിക്കാം. ശിക്ഷ വേണ്ടെന്നു വയ്ക്കാൻ ഭാര്യയ്ക്കും ഭർത്താവിനും രക്ഷിതാക്കൾക്കും അധികാരമുണ്ട്.

ഓൺലൈൻ കുറ്റകൃത്യങ്ങൾക്ക് അതിശക്തമായ ശിക്ഷയാണ് പുതിയ നിയമം അനുശാസിക്കുന്നത്.

 21വയസ്സിന് താഴെയുള്ളവർക്ക് മദ്യം നൽകരുത്

21 വയസ്സിന് താഴെയുള്ളവർക്ക് മദ്യം നൽകുന്നതും, മദ്യം ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതും ശിക്ഷാർഹമായ കുറ്റമാണ്. കൂടാതെ, രാജ്യത്തിന് പുറത്തുവച്ചാണെങ്കിലും യു.എ.ഇ പൗരനെ വധിക്കുന്നവർക്കും യു.എ.ഇയുടെ ഫെഡറൽ നിയമം ബാധകമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, LAW REFORMATION
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.