കുവൈറ്റ് സിറ്റി: കുവൈറ്റിൽ പാര്‍ക്ക് ചെയ്ത കാറിനുള്ളില്‍ വച്ച് ചുംബിച്ചതിന് പ്രവാസിയും കാമുകിയും പിടിയില്‍. സാല്‍മിയ പ്രദേശത്ത് വച്ചായിരുന്നു സംഭവം. ഇവരെ നാടുകടത്തും. ഇവര്‍ കാറിനുള്ളില്‍ വെച്ച് ചുംബിക്കുന്നതിന്റെ വീഡിയോ ക്ലിപ്പുകള്‍ ഹവല്ലി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുകയായിരുന്നു. ഏഷ്യൻ പ്രവാസിയായ യുവാവും കാറിലെ മുന്‍ സീറ്റില്‍ ഇരുന്ന് ആലിംഗനം ചെയ്യുകയും ചുംബിക്കുകയായിരുന്നു. കാര്‍ കുലുങ്ങുന്നത് കണ്ട ഒരു കുവൈത്തി പൗരന് നോക്കുമ്പോഴാണ് ഇത് കണ്ടത്. തുടര്‍ന്ന് കുവൈത്തി പൗരന് ആ ദൃശ്യങ്ങള്‍ തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. ഈ ദൃശ്യങ്ങളിൽ നിന്നാണ് യുവാവിനെയും യുവതിയെയും തിരിച്ചറിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |