തൃശൂർ: ഡോ. കൽപ്പറ്റ ബാലകൃഷ്ണൻ സ്മൃതി പുരസ്കാരം പ്രൊഫ എം.കെ. സാനുവിനും ഡോ. എം. ലീലാവതിക്കും നൽകുമെന്ന് സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
ഡിസംബർ രണ്ടിന് ഉച്ചയ്ക്ക് 2.30ന് സാഹിത്യ അക്കാഡമി ഹാളിൽ നടക്കുന്ന അനുസ്മരണ ചടങ്ങ് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. അനുസ്മരണ സമിതി പ്രസിഡന്റ് ഡോ. പി.വി. കൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിക്കും. പുരസ്കാരം മന്ത്രി പ്രൊഫ. ആർ. ബിന്ദു, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ സമ്മാനിക്കും. ഡോ. കെ. സരസ്വതി, കെ. ഉണ്ണിക്കൃഷ്ണൻ എന്നിവർ എഡിറ്റ് ചെയ്ത 'അവിശ്വനീയം" സ്മൃതി പുസ്തകം സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖൻ ഇ.ഡി. ഡേവിസിന് നൽകി പ്രകാശം ചെയ്തു. ഡോ. എം.ആർ. തമ്പാൻ, ഡോ. സി. രാവുണ്ണി, എൻ. ശ്രീകുമാർ, അപർണ ബാലകൃഷ്ണൻ എന്നിവർ പങ്കെടുക്കും. പത്രസമ്മേളനത്തിൽ ഡോ. പി.വി. കൃഷ്ണൻ നായർ, ഡോ. കെ. സരസ്വതി, കെ. ഉണ്ണിക്കൃഷ്ണൻ, ജയസൂര്യ ബാലകൃഷ്ണൻ, കശ്യപ് ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |