SignIn
Kerala Kaumudi Online
Thursday, 25 April 2024 7.28 AM IST

ലോക്‌സഭ ആകർഷകമല്ലെന്നാരു പറഞ്ഞു ?‌ വൈറലായി ട്വീറ്റ്, പിന്നാലെ വിശദീകരണം

tharoor-tweet-

ന്യൂഡൽഹി:ആറ് വനിതാ എം.പിമാർക്കൊപ്പമുള്ള സെൽഫി ട്വീറ്റ് ചെയ്ത കോൺഗ്രസ് അംഗം നേതാവ് ശശിതരൂർ വെട്ടിലായി. ചിത്രത്തിന് നൽകിയ അടിക്കുറിപ്പാണ് വിവാദമായത്. 'ലോക് സഭ‌ ജോലി ചെയ്യാൻ ആകർഷണീയമല്ലെന്ന് ആരു പറഞ്ഞു' എന്നായിരുന്നു കുറിപ്പ്.

എം.പിമാരായ സുപ്രിയ സുലേ, പ്രണീത് കൗർ, തമിഴാച്ചി തങ്കപാണ്ഡ്യൻ, നുസ്രത്ത് ജഹാൻ, മിമി ചക്രബർത്തി, ജ്യോതിമണി എന്നിവർക്കൊപ്പം ഇന്നലെ രാവിലെയെടുത്ത സെൽഫിയാണ് പങ്കുവച്ചത്. വൈറലായതിനൊപ്പം വിമർശനവും കടുത്തു.

'ജോലി സ്ഥലത്തെ ആകർഷണീയമാക്കാനുള്ള അലങ്കാര വസ്തുക്കളല്ല സ്ത്രീകൾ' എന്നായിരുന്നു ഒരു കമന്റ്. അവരും പാർലമെന്റേറിയൻമാരാണെന്നും തരൂർ അവരെ അവമതിച്ചെന്നും ചിലർ പറഞ്ഞു. വാദപ്രതിവാദങ്ങൾ കടുത്തതോടെ വിശദീകരണവുമായി തരൂർ രംഗത്തെത്തി.
വനിതാ എം.പിമാർ മുൻകൈയെടുത്ത് തമാശയായി എടുത്ത ചിത്രമാണെന്നും അവർ ആവശ്യപ്പെട്ട പ്രകാരമാണ് ട്വീറ്റ് ചെയ്തതെന്നും തരൂർ കുറിച്ചു. ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നതായും ജോലി സ്ഥലത്തെ സൗഹൃദത്തിന്റെ ഭാഗമായതിനാൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, IS THE LOK SABHA AN ATTRACTIVE PLACE TO WORK CONGRESS MP SHASHI THAROOR
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.