പഴയങ്ങാടി:ജനകീയ വിഷയങ്ങളിൽ നിന്ന് ഒളിച്ചോടുന്ന മോദി സർക്കാർ ജനങ്ങളുടെ വിശ്വസ്ത ആർജ്ജിച്ച് വളർന്ന് കൊണ്ടിരിക്കുന്ന സഹകരണ മേഖലയെ തകർക്കാനുള്ള ഗൂഢ നിക്കമാണ് റിസർവ് ബാങ്കിനെ കൂട്ട്പിടിച്ച് നടത്തുന്നതെന്ന് മുൻ മന്ത്രി തോമസ് ഐസക്ക്.മാടായി കോ ഓപ്പ് റൂറൽ ബാങ്കിന്റെ മാടായി ഇന്നൊവേറ്റീവ് ആന്റ് ഇൻഫ്രാസ്റ്റക്ച്ചർ ഡവലപ്പ്മെൻറ് സൊസൈറ്റിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മുൻ എം.എൽ.എ ടി.വി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു.മിൻന്റ് ചെയർമാൻ പി.പി.ദാമോദരൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഒ. വി.നാരായണൻ, ഏഴോം പഞ്ചായത്ത് പ്രസിഡണ്ട് പി.ഗോവിന്ദൻ മാടായി പഞ്ചായത്ത് പ്രസിഡന്റ് കായിക്കാരൻ സഹീദ്, പൊങ്കാരൻ വിമല, മിൻന്റ് എം.ഡി.കാനാ സുധാകരൻ,അജിത, പി.രാജേഷ്, എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |