ഇസ്രായേലി സൈന്യത്തിലെ മുൻ ഉദ്യോഗസ്ഥയുടെ രൂപത്തിൽ സെക്സ് ഡോൾ നിർമ്മിച്ച കമ്പനിക്കെതിരെ നിയമനടപടിക്കൊരുങ്ങി യുവതി. ലക്ഷക്കണക്കിന് ഫാൻസും, ഇൻസ്റ്റാഗ്രാമിൽ അത്രതന്നെ ഫോളോവേഴ്സും ഉള്ള ഒരു ഇൻഫ്ലുവൻസർ കൂടിയായ യേൽ കോഹെൻ ആരിസിന്റെ രൂപത്തിലാണ് കമ്പനി സെക്സ് ഡോൾ ഉണ്ടാക്കിയത്. ഡോൾ സ്റ്റുഡിയോ എന്ന കമ്പനിക്കെതിരെയാണ് യേൽ കോഹെൻ ഇൻസ്റ്റാഗ്രാം വഴി പ്രതികരിച്ചത്.
എന്റെ അനുവാദം കൂടാതെ ഒരു വലിയ സെക്സ് ഡോൾ കമ്പനി ഒരു പാവയെ ഉണ്ടാക്കി വില്പന നടത്തുന്നുവെന്നും അവർ അതിന് യേൽ എന്ന് തന്റെ പേര് തന്നെ ഇട്ടിരിക്കുന്നതായും അവർ പറയുന്നു. ഇത് കണ്ട് അമ്പരന്ന് പോയെന്നും എങ്ങനെയാണ് ഇതിനോട് പ്രതികരിക്കേണ്ടത് എന്നറിയില്ലെന്നും അവർ കുറിച്ചു.
യുവ വനിതാ ഓഫീസറുടെ മുഖച്ഛായയിൽ ഡോൾ ഉണ്ടാക്കിയ കമ്പനി അവരുടെ ചുണ്ടിനു താഴെയുള്ള മറുക് പോലും അതേപടി പാവയ്ക്ക് നൽകിയിട്ടുണ്ട്. കമ്പനിയെ തന്റെ പ്രതിഷേധം അറിയിച്ച യുവതി നിയമ നടപടിക്കും ഒരുങ്ങുകയാണ് എന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |