SignIn
Kerala Kaumudi Online
Friday, 28 January 2022 8.43 AM IST

അടിയന്തര പ്രമേയ നോട്ടീസ് പ്രളയം

parliment

ന്യൂഡൽഹി: ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ദിവസം സഭ നിറുത്തി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ അടിയന്തര പ്രമേയ നോട്ടീസുകളുടെ പ്രളയമായിരുന്നു ഇരു സഭകളിലും. ലോക്‌സഭയിൽ സ്‌പീക്കറും രാജ്യസഭയിൽ സഭാദ്ധ്യക്ഷനും നോട്ടീസുകൾ തള്ളി.

ലോക്‌സഭയിൽ ഇന്ധന വിലവർദ്ധനവിനെതിരെ എൻ.കെ. പ്രേമചന്ദ്രൻ, കെ. മുരളീധരൻ, ബെന്നി ബെഹ്‌നാൻ എന്നിവർ നോട്ടീസ് നൽകിയിരുന്നു. താങ്ങുവില ഉറപ്പാക്കുക, മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരം, വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കുക, ലഖീംപൂർഖേരി സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കാത്തതിന് പ്രധാനമന്ത്രി വിശദീകരണം നൽകുക തുടങ്ങിയ ആവശ്യങ്ങളുമായി രാജ്യസഭയിൽ

രാജ്യസഭയിൽ ബിനോശ് വിശ്വം(സി.പി.ഐ), വി. ശിവദാസൻ(സി.പി.എം) എന്നിവരും

ലോക്‌സഭയിൽ ടി.എൻ. പ്രതാപൻ(കോൺഗ്രസ്) എന്നിവരും നോട്ടീസ് നൽകി.

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ്(കോൺഗ്രസ്), ലക്‌ഷദ്വീപിലെ വിവാദ അഡ്മിനിസ്ട്രേറ്ററെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ലക്‌ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ(എൻ.സി.പി), ഒമിക്രോൺ സാഹചര്യങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ്(കോൺഗ്രസ്), കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സർവീസും ഹജ്ജ് എംബാർക്കേഷൻ പോയിന്റും പുന:സ്ഥാപിക്കണമെന്ന് ഇ.ടി.മുഹമ്മദ് ബഷീർ(മുസ്ളീം ലീഗ്) എന്നീ എംപിമാരും നോട്ടീസ് നൽകി.

പാർലമെന്റിൽ മാദ്ധ്യമ പ്രവർത്തകർക്കുള്ള നിയന്ത്രണം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബിനോശ് വിശ്വം രാജ്യസഭാ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡുവിന് കത്തെഴുതി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, PARLIMENT
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.