SignIn
Kerala Kaumudi Online
Saturday, 21 May 2022 8.56 AM IST

കുട്ടികൾക്കൊപ്പം ഹെലികോപ്ടറിൽ കറങ്ങിയടിച്ച് പഞ്ചാബ് മുഖ്യമന്ത്രി

helicopter

അമൃത്സർ: പറക്കാൻ ആഗ്രഹിച്ച് നിന്ന കുട്ടിക്കൂട്ടത്തിന് മുന്നിലേക്ക് ദാ ഹെലികോപ്ടർ പറന്നിറങ്ങി. അമ്പരന്ന് നിന്ന കുട്ടികളെ കോപ്ടറിലേക്ക് കൈപിടിച്ച് കയറ്റിയത് സാക്ഷാൽ പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത് സിംഗ് ഛന്നി. ആർത്തുവിളിച്ച് ആകാശം ചുറ്റി കുട്ടികൾ ഹാപ്പി. മുഖ്യമന്ത്രിക്ക് ഇരട്ടി സന്തോഷം.

മൊറിൻഡയിലെ കുട്ടികൾക്കൊപ്പമാണ് പഞ്ചാബ് മുഖ്യൻ ഹെലികോപ്ടർ സവാരി നടത്തിയത്. യാത്രയുടെ ദൃശ്യങ്ങൾ അദ്ദേഹം ട്വീറ്റ് ചെയ്തു.

'ജനങ്ങൾക്ക് വേണ്ടി, ജനങ്ങളുടെ സർക്കാർ,

മൊറിൻഡയിലെ കുട്ടികളുമായി ഹെലികോപ്ടർ റൈഡ് പങ്കിടുന്നതിൽ സന്തോഷമുണ്ട്. എല്ലാ മേഖലകളിലും തുല്യ അവസരങ്ങൾ നൽകി അവർക്ക് ശോഭനവും സമൃദ്ധവുമായ ഭാവി ഉറപ്പാക്കാനാണ് എന്റെ ശ്രമം. വീണ്ടും ഹെലികോപ്ടർ യാത്ര സംഘടിപ്പിക്കും. കൂടുതൽ കുട്ടികൾക്ക് പറക്കാൻ അവസരം നൽകുമെന്നും' അദ്ദേഹം പറഞ്ഞു.അവർക്ക് ഇത് പുതിയ അനുഭവമായിരുന്നു. അവരുടെ ആഹ്ളാദം കാണുമ്പോൾ വലിയ സന്തോഷമുണ്ട്' ഛന്നി കൂട്ടിച്ചേർത്തു.

നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ക്യാപ്ടൻ അമരീന്ദർ സിംഗ് രാജിവച്ചതിനെ തുടർന്ന് സെപ്തംബറിലാണ് ഛന്നി പഞ്ചാബ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. ആകാശയാത്രയുടെ വിഡിയോ പങ്കുവച്ച് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, HELICOPTER
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.