കൊച്ചി: തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 529.45 കിലോമീറ്റർ നീളത്തിൽ സർക്കാർ നിർമ്മിക്കാനുദ്ദേശിക്കുന്ന സിൽവർ ലൈൻ (കെ റെയിൽ) അതിവേഗ റെയിൽവേ പാത കേരളത്തിലെ സാമ്പത്തിക സുരക്ഷയ്ക്കും പരിസ്ഥിതിക്കും ഭീഷണിയാകുമെന്ന് ഭയെപ്പടേണ്ടിയിരിക്കുന്നുവെന്ന് കെ റെയിൽ വിരുദ്ധ സമിതി. സിൽവർലൈൻ പദ്ധതിക്കെതിരായ ജനവികാരം പ്രകടിപ്പിക്കുന്നതിന് ഈ വിഷയത്തിൽ പഠനം നടത്തിയിട്ടുള്ള വിദഗ്ദ്ധരെയും ജനനേതാക്കളെയും അണിനിരത്തി സ്വദേശി ജാഗരൺ മഞ്ചിന്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 3.30ന് ബി.ടി.എച്ചി ഹാളിൽ കൺവെൻഷൻ സംഘടിപ്പിക്കും. കുമ്മനം രാജശേഖരൻ, അഡ്വ എ.ജയശങ്കർ തുടങ്ങിയവർ പങ്കെടുക്കും.