കിഴക്കമ്പലം: പള്ളിക്കര വെമ്പിള്ളി എഫ്.സി.ബി ക്ളബിന്റെ ആംബുലൻസ് സർവീസിന്റെ താക്കോൽദാനം അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ നിർവഹിച്ചു. സർവീസ് ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. സിന്തൈറ്റ് ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടർ ഡോ. വിജു ജേക്കബ് മുഖ്യാതിഥിയായി. കുന്നത്തുനാട് സഹകരണബാങ്ക് പ്രസിഡന്റ് നിസാർ ഇബ്രാഹിം അദ്ധ്യക്ഷനായി. സിനിമാ നിർമാതാവ് എൻ.എം. ബാദുഷ, സൈനുൾസ് ഗ്രൂപ്പ് എം.ഡി. നജീബ് വെള്ളക്കൽ, അർഷാദ് ബിൻ സുലൈമാൻ, ക്ളബ് പ്രസിഡന്റ് പി.ബി. നാസർ, സെക്രട്ടറി പി.കെ. അരുൺകുമാർ, ജോയിന്റ് സെക്രട്ടറി സുനിൽ മത്തായി, ജെൻസ് ജോസ് തുടങ്ങിയവർ സംസാരിച്ചു.