കൊച്ചി: കൊച്ചി സർവകലാശാലയുടെ ഹിന്ദി വകുപ്പിൽ 'ഹരിത സാഹിത്യം: ഹിന്ദിയിലും മലയാളത്തിലും' എന്ന വിഷയത്തിൽ ഓൺലൈനായി നടന്ന അഞ്ചു ദിവസത്തെ നൈപുണ്യ വികസന ശില്പശാല സമാപിച്ചു. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. ജിതേന്ദ്ര ശ്രീവാസ്തവ് പരിപാടി ഉദ്ഘാടനം ചെയ്തു. വകുപ്പ് മേധാവി ഡോ. കെ. അജിത അദ്ധ്യക്ഷയായി. സിൻഡിക്കേറ്റംഗവും സ്കൂൾ ഒഫ് എൻവയോൺമെന്റൽ സ്റ്റഡീസിലെ അദ്ധ്യാപകനുമായ പ്രൊഫ. വി. ശിവാനന്ദനാചാരി, സിൻഡിക്കേറ്റംഗവും ഹിന്ദി വകുപ്പിലെ എമിറിറ്റസ് പ്രൊഫ. ആർ. ശശിധരൻ, അസി. പ്രൊഫ. ഡോ. കെ.കെ.ഗിരീഷ്കുമാർ, അസോ. പ്രൊഫ. ഡോ.പ്രഭാകരൻ ഹെബ്ബാർ ഇല്ലത്ത് തുടങ്ങിയവർ സംസാരിച്ചു.