SignIn
Kerala Kaumudi Online
Saturday, 21 May 2022 9.32 AM IST

പ്ലസ് വൺ ഇംപ്രൂവ്‌മെന്റിൽ അവ്യക്തത, ആശങ്ക

exam

കൊച്ചി: കഴിഞ്ഞ ദിവസം ഫലം പ്രഖ്യാപിച്ച പ്ലസ്‌വൺ പൊതു പരീക്ഷയുടെ ഇംപ്രൂവ്‌മെന്റ് അവസരം ലഭ്യമാകുന്നതിലെ അവ്യക്തത മൂലം വിദ്യാർത്ഥികൾ ആശങ്കയിൽ. ഇംപ്രൂവ്‌മെന്റ് പരീക്ഷ നടത്തുന്നത് സംബന്ധിച്ച് ഇതുവരെ അന്തിമതീരുമാനം എടുത്തിട്ടില്ല. കൊവിഡായതിനാൽ പരീക്ഷ നടത്തില്ലെന്ന് വിദ്യാഭ്യസ വകുപ്പ് മുമ്പ് അറിയിച്ചിരുന്നെങ്കിലും അന്തിമതീരുമാനം വൈകുകയാണ്. കൂടുതൽ പേർ ഇക്കുറി പുനർമൂല്യനിർണയത്തിന് അപേക്ഷിക്കും. മികച്ച രീതിയിൽ എഴുതാൻ സാധിക്കാതെ പ്രതീക്ഷിച്ച മാർക്കുകൾ ലഭിക്കാതിരുന്നവർക്കും ഒരവസരം കൂടി നൽകണമെന്ന ആവശ്യം ശക്തമാണ്.
ഒന്നാം വർഷ പരീക്ഷയ്ക്കു ശേഷം മൂന്നു വിഷയങ്ങളുടെ മാർക്ക് മെച്ചപ്പെടുത്താൻ മുമ്പ് അവസരം നൽകിയിരുന്നു. അഞ്ചുമാസം വൈകി സെപ്തംബറിലാണ് പ്ലസ് വൺ പരീക്ഷ നടന്നത്. പേപ്പറൊന്നിന് 500 രൂപയാണ് പുനർമൂല്യനിർണ്ണയ ഫീസ്. അവസാന തീയതി ഡിസംബർ രണ്ട് ആണെന്നിരിക്കെ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഉടൻ തീരുമാനിച്ചില്ലെങ്കിൽ വിദ്യാർത്ഥികളുടെ മേൽ അധിക സാമ്പത്തികഭാരം വന്നുചേരും. ഇംപ്രൂവ്‌മെന്റ് പരീക്ഷ നടക്കുന്ന പക്ഷം പുനർമൂല്യനിർണയത്തിനായി വലിയ തുക വിദ്യാർത്ഥികൾക്ക് മുടക്കേണ്ടി വരില്ല.

ഇംപ്രൂവ്‌മെന്റ് പരീക്ഷ: ആവശ്യം ശക്തം

ചില വിഷയങ്ങളിൽ വളരെ ഉദാരമായി മാർക്ക് നൽകിയപ്പോൾ ചിലതിൽ കൃത്യമായി മാത്രം മൂല്യനിർണ്ണയം നടന്നതിനാൽ ഒരു വിദ്യാർത്ഥിക്കു തന്നെ വിവിധ വിഷയങ്ങളിൽ ലഭിച്ചിരിക്കുന്ന മാർക്കുകളിൽ പ്രകടമായ അന്തരമുണ്ട്. കൊവിഡ് സാഹചര്യത്തിൽ നടന്ന പരീക്ഷയിൽ ഇരട്ടി മാർക്കിനുള്ള ചോദ്യങ്ങൾ നൽകിയിരുന്നു. ചില വിഷയങ്ങളിൽ മാത്രം ഉദാരമായ സമീപനം സ്വീകരിക്കുക വഴി മാർക്കുകളിൽ വന്നിരിക്കുന്ന അസന്തുലനം കുട്ടികൾക്കും അദ്ധ്യാപകർക്കും പ്രയാസമുണ്ടാക്കി. മൂല്യനിർണ്ണയത്തിൽ വിഷയാടിസ്ഥാനത്തിൽ പൊതുമാനദണ്ഡമില്ലാത്തതിനാൽ പല വിഷയങ്ങളിലും മുഴുവൻ മാർക്ക് ലഭിച്ച കുട്ടികൾക്ക് ഇംഗ്ലീഷ് , കണക്ക്, പൊളിറ്റിക്കൽ സയൻസ്, ബയോളജി, സോഷ്യോളജി തുടങ്ങിയ വിഷയങ്ങളിൽ ആനുപാതിക ഉയർന്ന മാർക്കുകൾ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽക്കൂടി മാർക്കുകൾ മെച്ചപ്പെടുത്താൻ ഇംപ്രൂവ്‌മെന്റ് അവസരം ലഭ്യമാക്കണമെന്ന് കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും ആവശ്യപ്പെടുന്നുണ്ട്.

കൊവിഡ് സാഹചര്യത്തിൽ പുനർമൂല്യനിർണ്ണയത്തിനും ഇംപ്രൂവ്‌മെന്റ് പരീക്ഷാ ഫീസിനുമായി കുട്ടികൾക്ക് ഇരട്ടിഭാരം വരാത്ത രീതിയിലും രണ്ടാം വർഷ ക്ലാസുകളെയും പൊതു പരീക്ഷകളെയും ബാധിക്കാത്ത രീതിയിലും ഇംപ്രൂവ്‌മെന്റ് പരീക്ഷാ കാര്യത്തിൽ അടിയന്തര തീരുമാനമെടുക്കണം.

അനിൽ എം. ജോർജ്
സംസ്ഥാന ജനറൽ സെക്രട്ടറി
ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PLUSONE
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.