കൊല്ലം: കേരള സർക്കാർ നിയന്ത്രണത്തിലുള്ള കൊല്ലം പെരുമൺ എൻജിനീയറിംഗ് കോളേജിൽ ബി.ടെക് കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ്, മെക്കാനിക്കൽ എൻജിനീയറിംഗ് എന്നി കോഴ്സുകളിലും എം. ടെക് (കമ്പ്യൂട്ടർ ആൻഡ് ഇൻഫർമേഷൻ സയൻസ്) കോഴ്സിലും ഒഴിവുള്ള മെരിറ്റ് / മാനേജമെന്റ് സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.
പ്രവേശന പരീക്ഷാ കമ്മിഷണർ നിഷ്കർഷിക്കുന്ന യോഗ്യതയുള്ള 2021- ലെ കേരള എൻജിനീയറിംഗ് എൻട്രൻസ് (KEAM 2021) റാങ്ക് ലിസ്റ്റിലുള്ള വിദ്യാർത്ഥികൾക്ക് ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഇന്ന് രാവിലെ 10 ന് കോളേജിൽ നേരിട്ട് ഹാജരായി അഡ്മിഷൻ നേടാവുന്നതാണ്. KEAM -2021 സപ്ലിമെന്ററി ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും പങ്കെടുക്കാം. Website: www.perumonec.ac.in. ഫോൺ : 9495805914, 9447013719.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |