SignIn
Kerala Kaumudi Online
Friday, 19 April 2024 6.42 AM IST

എൽ.ഡി.എഫ് പ്രതിഷേധ ധർണ്ണ ഇന്ന് മലപ്പുറത്ത്

hhhhhhhh

മലപ്പുറം: കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കുന്ന കേന്ദ്ര സർക്കാരിന്റെ നിലപാടിനെതിരെ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് അഞ്ചിന് മലപ്പുറത്ത് പ്രതിഷേധ ധർണ്ണ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ധർണ്ണ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ.ശ്രീമതി ഉദ്ഘാടനം ചെയ്യും. കേരളം നടപ്പിലാക്കാൻ ലക്ഷ്യമിടുന്ന പ്രധാന വികസന പദ്ധതികളായ കെ.റെയിലിനോടും നിർദ്ദിഷ്ട ശബരിമല വിമാനത്താവളത്തോടുമുള്ള നിഷേധാത്മക നിലപാടുകൾക്കെതിരെയും എം.എൻ.ആർ.ഇ.ജി പദ്ധതിക്ക് നൽകേണ്ട കേന്ദ്ര വിഹിതം,​ ജി.എസ്.ടിയുടെ ഭീമമായ കുടിശ്ശിക എന്നിവ ഉടൻ അനുവദിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് സമരമെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റംഗം വി.പി.അനിലും ​ സി.പി.ഐ ജില്ലാ സെക്രട്ടറി പി.കെ.കൃഷ്ണദാസും അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, LDF
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.