തിരൂരങ്ങാടി: അയ്യപ്പ സേവാ സമാജം തിരൂരങ്ങാടി താലൂക്ക് പ്രവർത്തക സംഗമം തൃക്കുളം പന്താരങ്ങാടി കരയിൽ
കാരയിൽ ഭജനമഠത്തിൽ നടന്നു. കുന്നത്ത് ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ അയ്യപ്പസേവാസമാജം ദേശീയ ജനറൽ സെക്രട്ടറി രാജൻ ഈറോഡ് ഉദ്ഘാടനം ചെയ്തു. അയ്യപ്പ തത്വവും ധർമ്മവും എന്ന വിഷയത്തിൽ അയ്യപ്പസേവാസമാജം സംസ്ഥാന ജന:സെക്രട്ടറി എം.കെ അരവിന്ദാക്ഷൻ മുഖ്യപ്രഭാഷണം നടത്തി.
സമാജം താലൂക്ക് സമിതി ഭാരവാഹികളായി കുന്നത്ത് ചന്ദ്രൻ (പ്രസിഡന്റ്), വൈസ് പ്രസിഡന്റുമാരായി ഉള്ളേരി സുബ്രഹ്മണ്യൻ, കളത്തിൽ ഗിരീഷ് കുമാർ, തുമ്പാണി ദാസൻ (സെക്രട്ടറി), ജോയിന്റ് സെക്രട്ടറിമാരായി സി.പി. ദാസൻ, യു. നാരായണൻ തുടങ്ങിയവരെയും ട്രഷററായി തൈശേരി നാരായണനെയും തിരഞ്ഞെടുത്തു.