SignIn
Kerala Kaumudi Online
Friday, 19 April 2024 5.28 AM IST

താറാവുകൾ കൂട്ടത്തോടെ ചാകുന്നു

duck

അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്ത് ആറാം വാർഡിൽ രോഗബാധയെ തുടർന്ന് താറാവുകൾ കൂട്ടത്തോടെ ചാകുന്നു. തളർച്ചയും തുള്ളി തുള്ളി കുഴഞ്ഞുവീഴുകയുമാണെന്ന് കർഷകർ പറയുന്നു. പുറക്കാട് പഞ്ചായത്തിലെ ആറാം വാർഡിലെ താറാവ് കർഷകനായ ജോൺസണിന്റെ മൂവായിരത്തോളം താറാവുകളാണ് കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ ചത്തത്. കരുമാടിയിലെ പാടശേഖരത്ത് ഇറക്കിയ നിരവധി താറാവുകളും ചത്തതായി കർശകനായ ജോസഫ് ചെറിയാനും പറയുന്നു. തിരുവല്ലയിലെ എ.ബി.ബി.എൽ ലാബിലേക്ക് സാമ്പിളുകൾ അയച്ചിട്ടുണ്ടെന്ന് വെറ്ററിനറി അധികൃതർ അറിയിച്ചു. എന്നാൽ താറാവുകൾക്ക് നൽകാനുള്ള മരുന്നുകൾ സർക്കാർ മൃഗാശുപത്രികളിൽ നിന്ന് ലഭിക്കുന്നില്ല. കൂടിയ വില നൽകി സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽ നിന്നാണ് കർഷകർ മരുന്ന് വാങ്ങുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.