മണ്ണാർക്കാട്: സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ മണ്ണാർക്കാട് നിയോജക മണ്ഡലം വാർഷിക സമ്മേളനം പാലക്കാട് ഡി.സി.സി സെക്രട്ടറി വി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.എ മണ്ഡലം പ്രസിഡന്റ് അച്ഛൻ മാത്യു അദ്ധ്യക്ഷത വഹിച്ചു. മണ്ണാർക്കാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.വി. ഷൗക്കത്തലി മുഖ്യപ്രഭാഷണം നടത്തി. പെൻഷൻകാരോടുള്ള സർക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്നും ഓണത്തിന് മുമ്പ് നൽകുമെന്ന് പ്രഖ്യാപിച്ച പെൻഷൻ കുടിശ്ശികയും ക്ഷാമബത്താ കുടിശ്ശികയും ഉടൻ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കെ.എസ്.എസ്.പി എ ജില്ലാ പ്രസിഡന്റ് സി.വേലായുധൻ, ജില്ലാ സെക്രട്ടറി കെ.ബാലകൃഷ്ണൻ, കെ.ഹംസ, എം.പോൾ, എ.അസൈനാർ തുടങ്ങിയവർ പങ്കെടുത്തു. സംഘടനയിലെ മുതിർന്ന അംഗങ്ങളെ ആദരിക്കലും ഉപഹാര സമർപ്പണവും ജില്ലാ പ്രസിഡന്റ് സി. വേലായുധൻ നിർവഹിച്ചു. ഭാരവാഹികളായി അച്ഛൻ മാത്യു (പ്രസിഡന്റ്), പുളിയക്കോട് ഉണ്ണിക്കൃഷ്ണൻ (സെക്രട്ടറി), കെ.കെ. അബൂബക്കർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |