SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.07 AM IST

ഒപ്പ് ശേഖരണം ആരംഭിച്ചു

sign
കൊല്ലങ്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടന്ന ഒപ്പ് ശേഖരണം ഗുഹൻ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

പുതുനഗരം: പാലക്കാട് - പൊള്ളാച്ചി റൂട്ടിൽ നിറുത്തിവച്ച് എല്ലാം ട്രെയിൻ സർവീസുകളും പുനസ്ഥാപിക്കണം, കൊല്ലങ്കോട്, പുതുനഗരം സ്റ്റേഷനുകളിൽ എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കണം, മുതലമട റെയിൽവേ സ്റ്റേഷനോടുള്ള അവഗണന അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പാലക്കാട് - പൊള്ളാച്ചി ലൈൻ റെയിൽ പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഒപ്പ് ശേഖരണം നടത്തി. മീറ്റർഗേജിൽ സർവീസ് നടത്തിയിരുന്ന ട്രെയിനുകളെല്ലാം പുനസ്ഥാപിക്കണം. തീർത്ഥാടന കേന്ദ്രങ്ങൾ ബന്ധിപ്പിച്ചുകൊണ്ട് പുതിയ ട്രെയിനുകൾ ആരംഭിക്കണമെന്നും പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. യാത്രക്കാരിൽ നിന്ന് ഒപ്പ് ശേഖരിച്ച് കേന്ദ്ര റെയിൽവേ മന്ത്രി, ദക്ഷിണ റെയിൽവേ ജനറൽ മാനേജർ, മുഖ്യമന്ത്രി എന്നിവർക്ക് അയക്കുമെന്ന് സംഘാടകർ പറഞ്ഞു. പാലക്കാട് പൊള്ളാച്ചി ലൈൻ റെയിൽ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് മുരുകൻ ഏറാട്ടിൽ ഒപ്പുശേഖരണം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വൈ. ഇബ്രാഹീംഷ അദ്ധ്യക്ഷത വഹിച്ചു. എ. മുഹമ്മദ് കാസിം, ഇ.എം. റഹ്മത്തുള്ള, വി.എച്ച്. ഷാജഹാൻ എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.