കല്ലൂർ: ആലേങ്ങാട് വീട് കയറി ആക്രമിച്ച സംഭവത്തിൽ പുതുക്കാട് പൊലീസ് കേസെടുത്തു. പേരാമംഗലത്ത് രാജേഷ്, ഇയാളുടെ സഹോദരി ഭർത്താവ് മുരളി, കോട്ടായി നിവാസിൽ മണികണ്ഠൻ എന്നിവർക്കെതിരെയാണ് പുതുക്കാട് പൊലീസ് കേസെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് കല്ലൂർ മുട്ടിത്തടി വാലടിയിൽ അജികുമാർ, സഹോദരൻ സജീവൻ, ഇവരുടെ ഭാര്യമാരായ വിനു, സൗമ്യ, മാതാവ് നളിനി എന്നിവർക്ക് മർദ്ദനമേറ്റത്.