തിരുവനന്തപുരം: കേരളകൗമുദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഉന്നതവിദ്യാഭ്യാസ സെമിനാർ ഇന്ന് വൈകിട്ട് 3.30ന് സ്റ്റാച്യു ചിരാഗ് ഇൻ ഹോട്ടലിൽ നടക്കും. മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. കേരളകൗമുദി തിരുവനന്തപുരം, ആലപ്പുഴ യൂണിറ്റ് ചീഫ് എസ്. വിക്രമൻ അദ്ധ്യക്ഷനാകും. തിരുവനന്തപുരം ബ്യൂറോ ചീഫ് ശ്രീകുമാർ പള്ളീലേത്ത് സ്വാഗതവും ഡെപ്യൂട്ടി ജനറൽ മാനേജർ (മാർക്കറ്റിംഗ്) ആർ. ചന്ദ്രദത്ത് നന്ദിയും പറയും. വിദ്യാഭ്യാസ മേഖലയിലെ പ്രമുഖർ സെമിനാറിൽ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |