SignIn
Kerala Kaumudi Online
Thursday, 25 April 2024 4.55 PM IST

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 142 അടി പിന്നിട്ടു, കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കുന്നു; ഒൻപത് ഷട്ടറുകൾ തുറന്നു

mullaperiyar-dam

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 142 അടി പിന്നിട്ടതോടെ കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. സ്‌പിൽവേയിലെ ഒൻപത് ഷട്ടറുകൾ തുറന്നു. സെക്കൻഡിൽ 2944.31 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കുമെന്ന് തമിഴ്‌നാട് അറിയിച്ചു.

142 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ പരമാവധി സംഭരണശേഷി. ഇന്ന് പുലർച്ചെ 3.55 നാണ് ജലനിരപ്പ് 142 അടിയിലെത്തിയത്. ഇന്നലെ രാത്രി മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശങ്ങളിൽ പെയ്ത മഴയാണ് ജലനിരപ്പ് ഉയരാൻ കാരണം. പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MULLAPERIYAR DAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.