SignIn
Kerala Kaumudi Online
Friday, 19 April 2024 4.41 PM IST

അതിഗംഭീരം രൺവീർ,​ 83 ട്രെയിലർ പ്രേക്ഷക ശ്രദ്ധ നേടുന്നു; മലയാളത്തിൽ ചിത്രമെത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ്

ranveer-sing

പ്രേക്ഷകരെ ആവേശം കൊള്ളിക്കാൻ ഹിന്ദി ചിത്രം ' 83 " യുടെ ട്രെയിലർ എത്തി. 1983ലെ ലോകക്കപ്പ് ക്രിക്കറ്റിന്റെ ഓർമ്മകളുണർത്തുന്ന വിഷ്വലുകളാണ് ട്രെയിലറിൽ നിറഞ്ഞുനിൽക്കുന്നത്. ബോളിവുഡ് സംവിധായകൻ കബീർ ഖാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രൺവീർ സിംഗാണ് പ്രധാന വേഷത്തിലെത്തുന്നത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടൻ കപിൽദേവിന്റെ വേഷത്തിലാണ് താരം എത്തുന്നത്. ദീപിക പദുക്കോണാണ് നായിക. ഡിസംബർ 24 ന് ചിത്രം തീയേറ്ററിലെത്തും.

ചിത്രത്തിന്റെ മലയാളം പതിപ്പ് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് തീയേറ്റുകളിലെത്തിക്കുന്നത്. സുനിൽ ഗവാസ്‌കറായി താഹിർ രാജ് ഭാസിനും, മോഹിന്ദർ അമർനാഥായി സാഖിബ് സലീമും ബൽവീന്ദർ സന്ധുവായി അമ്മി വിർക്കും, സയ്യിദ് കിർമാനിയായി സാഹിൽ ഖട്ടാറും, സന്ദീപ് പാട്ടീലായി ചിരാഗ് പാട്ടീലും ദിലീപ് വെംഗ്സാർക്കറായി ആദിനാഥ് കോത്താരെയും, രവി ശാസ്ത്രിയായി ധൈര്യ കാർവയും, ഡിങ്കർ ശർമ്മയായി കൃതി ആസാദും, യശ്പാൽ ശർമയായി ജതിൻ സർനയും, മദൻ ലാലായി ഹാർഡി സന്ധുവും, റോജർ ബിന്നിയായി നിഷാന്ത് ദാഹിയയും, സുനിൽ വാൽസണായി ആർ ബദ്രിയും എത്തുന്നു. 1983 യിലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോച്ച് പി ആർ മൻ സിംഗിനെ പങ്കജ് ത്രിപാഠിയാണ് അവതരിപ്പിച്ചിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BOLLYWOOD, 83, WORLDCUP, KAPIL DEV, RANVEEN SING, PRITHVIRAJ, MALAYALAM, RELEASE
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.