SignIn
Kerala Kaumudi Online
Thursday, 25 April 2024 4.18 PM IST

വിവാഹപന്തൽ തീപിടിച്ചാലെന്താ, തീറ്റി കഴിയാതെ അനങ്ങില്ല; വൈറലായി വീഡിയോ

viral-video

താനെ: വിവാഹ പന്തൽ കത്തിയമരുമ്പോഴും അതൊന്നും കൂസാക്കാതെ ആസ്വദിച്ച് സദ്യ കഴിക്കുന്നവരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. മഹാരാഷ്ട്രയിലെ താനെയിലെ ഭിവണ്ടിയിലാണ് സംഭവം. തീ പിടിച്ചതറിഞ്ഞ് മറ്റുള്ളവർ പരിഭ്രാന്തരായി ചുറ്റിലും ഓടി നടക്കുമ്പോഴാണ് രണ്ട് പേർ ഇതൊന്നും കാര്യമാക്കാതെ ഭക്ഷണം കഴിക്കുന്നത്. അതേസമയം, ചുറ്റിലും നടക്കുന്ന ബഹളം കേട്ട് ഒരാൾ ഇടയ്‌ക്കിടെ തിരിഞ്ഞ് നോക്കുന്നുണ്ടെങ്കിലും ഭക്ഷണം കഴിക്കുന്നത് തുടർന്നുകൊണ്ടേയിരുന്നു. ഇതിനോടകം നിരവധി പേരാണ് വീഡിയോയ്‌ക്ക് കമന്റുകളുമായി എത്തിയത്.

ഞായറാഴ്ചയായിരുന്നു സംഭവം. വിവാഹമണ്ഡപത്തിലുണ്ടായിരുന്ന കസേരകളും അലങ്കാര വസ്തുക്കളുമെല്ലാം കത്തി നശിച്ചു. പുറത്തുണ്ടായിരുന്ന ആറ് സ്കൂട്ടറുകളും കത്തി നശിച്ചു. ഇതിനിടിയിലാണ് ഇരുവരും തീ പിടിച്ചതൊന്നും കാര്യമാക്കാതെ ഭക്ഷണം ആസ്വദിച്ച് കഴിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIRAL, VIRAL VIDEO, FIRE, WEDDING
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.