SignIn
Kerala Kaumudi Online
Friday, 29 March 2024 2.09 AM IST

പറമ്പിൽ കയറിയതിന്റെ പേരിൽ പശുക്കിടാവിനോട് ചെയ്തത് കൊടും ക്രൂരത; നട്ടെല്ല് തകർത്ത് അയൽവാസി

cow-got-beaten

ഇടുക്കി: പറമ്പിൽ കയറിയതിന്റെ പേരിൽ അയൽവാസി പശുക്കിടാവിന്റെ നട്ടെല്ല് തല്ലി തകർത്തതായി പരാതി. ഏലത്തോട്ടത്തിൽ കയറിയെന്നാരോപിച്ചാണ് എട്ട് മാസം പ്രായമുള്ള പശുക്കിടാവിനെ അയൽവാസി അതിക്രൂരമായി മർദ്ധിച്ചത്.

ഇടുക്കിയിൽ മൈലാടുംപാറയിൽ കഴിഞ്ഞ ഞായറാഴ്ചയാണ് അതിക്രൂര സംഭവം അരങ്ങേറിയത്. ഇടുക്കി മൈലാടുംപാറ സ്വദേശി സണ്ണിയുടെ പശുവിനാണ് മർദ്ധനമേറ്റത്. അയൽവാസി സതീഷനെതിരെ വണ്ടൻമേട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

ഇതര സംസ്ഥാന തൊഴിലാളികളാണ് പശുവിനെ പരിചരിച്ചിരുന്നതെന്ന് ഉടമ സണ്ണി പറഞ്ഞു. കെട്ടിയിട്ടിരുന്ന കിടാവ് കുറ്റി പറിച്ച് ഏലത്തോട്ടത്തിൽ കടക്കുകയായിരുന്നു. ഇക്കാര്യം ഉടമയും തൊഴിലാളികളും അറിഞ്ഞിരുന്നില്ല. തോട്ടത്തിൽ കടന്ന പശുക്കിടാവ് ഏലച്ചെടികൾ നശിപ്പിച്ചെന്ന പേരിൽ അയൽവാസി മർദ്ധിച്ചുവെന്നാണ് ഉടമ പരാതിപ്പെടുന്നത്. പശുവിന് എഴുന്നേൽക്കാൻ പറ്റാത്ത അവസ്ഥയിലാണെന്നും മൃഗഡോക്ടറെ സമീപിച്ചപ്പോൾ ശസ്ത്രക്രിയ വേണമെന്ന് പറഞ്ഞതായും ഉടമ പറയുന്നു.

എന്നാൽ ഇത്തരത്തിൽ ഒരു സംഭവവും തങ്ങൾക്കറിയില്ലെന്നും തങ്ങൾ ഒരു പശുവിനെയും മർദ്ധിച്ചിട്ടില്ലെന്നും ആരോപണ വിധേയനായ വ്യക്തി പറയുന്നു. മുൻപും പശുക്കിടാവ് തോട്ടത്തിൽ കടന്ന് ചെടികൾ നശിപ്പിക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇക്കാരണത്താൽ കിടാവിനെ കെട്ടിയിടണമെന്ന ആവശ്യവുമായി ഉടമയെ സമീപിക്കുക മാത്രമാണ് ഉണ്ടായതെന്നും അയൽവാസിയായ സതീഷ് വെളിപ്പെടുത്തുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, COW, BEATEN, IDUKKI, NEIGHBOUR
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.