ന്യൂഡൽഹി: പാർലമെന്റിൽ വീണതിനെ തുടർന്ന് കൊടിക്കുന്നിൽ സുരേഷ് എം പിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മല്ലികാർജുൻ ഖാർഗെയുടെ ഓഫീസിൽ പ്രതിപക്ഷ നേതാക്കളുടെ യോഗം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു പാർലമെന്റ് കോറിഡോറിൽ അദ്ദേഹം വീണത്.
പ്രാഥമിക ചികിത്സയ്ക്ക് ശേഷം അദ്ദേഹത്തെ റാം മനോഹർ ലോഹ്യ ആശുപത്രിയിലേക്ക് മാറ്റി. എംപിമാരെ സസ്പെൻഡ് ചെയ്ത വിഷയത്തിൽ കൂടിയാലോചനയ്ക്കായിട്ടായിരുന്നു മല്ലികാർജുൻ ഖാർഗെയുടെ ഓഫീസിൽ പ്രതിപക്ഷ നേതാക്കൾ ഒത്തു ചേർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |