കോട്ടയം : പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന ഏറ്റുമാനൂർ ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂൾ, കോരുത്തോട്, മുരിക്കുംവയൽ പ്രീമെട്രിക് ഹോസ്റ്റലുകൾ എന്നിവിടങ്ങളിൽ സ്റ്റുഡന്റ് കൗൺസിലർ തസ്തികയിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
എം.എ സൈക്കോളജി/എം.എസ്.ഡബ്ല്യു (സ്റ്റുഡന്റ് കൗൺസിലർ പരിശീലനം നേടിയവരായിരിക്കണം) എം.എസ്.സി സൈക്കോളജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കൗൺസിലിംഗിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ നേടിയവർക്കും, സ്റ്റുഡന്റ് കൗൺസിലിംഗ് രംഗത്ത് ജോലിപരിചയം ഉള്ളവർക്കും മുൻഗണന ലഭിക്കും. ജനുവരി ഒന്നിന് 25 നും 45 നും മദ്ധ്യേ പ്രായമുള്ളവരാകണം. പ്രതിമാസം 18000 രൂപ ഓറേറിയവും പരമാവധി 2000 രൂപ യാത്രാപ്പടിയും ലഭിക്കും. എട്ടിനകം കാഞ്ഞിരപ്പള്ളി ഐ.ടി.ഡി.പി ഓഫീസിൽ അപേക്ഷ നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |