സിനിമയിലെ 20 വർഷം
'നമ്മൾ"സിനിമയിൽ 'നമ്മുടെ സ്വന്തം ആളായി" പരിമളംഎന്ന കഥാപാത്രത്തിൽനിന്ന് ഭാവന യാത്ര ആരംഭിച്ചിട്ട് 20 വർഷമാവുന്നു. ക്രോണിക് ബാച്ചിലർ, സി.െഎ. ഡി മൂസ, സ്വപ്നക്കൂട്, ചാന്തുപ്പൊട്ട്, ഉദയനാണ് താരം, ചെസ്, ഛോട്ടാ മുംബയ്, റോബിൻഹുഡ്, ഹാപ്പി ഹസ് ബന്റ്സ് , ഡോക് ടർ ലൗ, ഒഴിമുറി, ഹണിബീ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. ആദം ജോണിലാണ് ഏറ്റവും അവസാനം അഭിനയിച്ചത്.
ചിത്തിരംപേശുതടിയിലെചാരു
മിഷ് കിൻ സംവിധാനം ചെയ്ത 'ചിത്തിരം പേശുതടി"യിൽ ചാരു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ഭാവന തമിഴകത്ത് എത്തുന്നത്.മിഷ്കിന്റെയും ആദ്യ സിനിമ. തമിഴകത്ത് ചരിത്രവിജയം തന്നെ ചിത്തിരംപേശുതടി നേടി. വെയിൽ, ദീപാവലി, രാമേശ്വരം, ജയം കൊണ്ടാൻതുടങ്ങിയ ചിത്രങ്ങൾതമിഴ് യാത്രയിൽ ഒപ്പം ചേർന്നു.
ഇടവേള കഴിഞ്ഞു ജാനു
തെന്നിന്ത്യൻപ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ തമിഴ് ചിത്രം 96 കന്നട റീമേക്കിൽ ജാനുവായി എത്തി ഭാവന വിസ്മയിപ്പിച്ചു. തൃഷയുടെ ജാനുവിനൊപ്പമായിരുന്നു ഭാവനയുടെ ജാനു. വിവാഹത്തോടെ ഇടവേളയെടുത്ത ഭാവന അഭിനയജീവിതത്തിലേക്ക് തിരിച്ചെത്തിയ ചിത്രം കൂടിയായിരുന്നു 99.
കന്നടയിൽപ്രിയതാരം
ഇൻസ്പെക്ടർ വിക്രം, ശ്രീകൃഷ്ണ@ ജിമെയിൽ ഡോട് കോം , ബജരംഗി 2 എന്നീ ചിത്രങ്ങൾ കന്നട സിനിമാലോകത്ത് ഭാവനയുടെ പ്രശസ്തി ഏറെ വർദ്ധിപ്പിച്ചു. ശ്രീകൃഷ്ണ @ജി മെയിൽ ഡോട് കോമിൽ അഭിഭാഷകയുടെ വേഷമായിരുന്നു . ഭാവനയുടെ കെ.ജി.എഫ് എന്നാണ് ബജരംഗി 2 നെ മലയാളി ആരാധകർ വിശേഷിപ്പിക്കുന്നത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |