മാലിദ്വീപിൽ അവധിക്കാലം അടിച്ച്പൊളിക്കാനെത്തിയ താരറാണി ഇലിയാന ഡിക്രൂസിന്റെ ചിത്രങ്ങൾ വൈറലാവുന്നു. ചുവന്ന ബിക്കിനി ധരിച്ച് ബീച്ചിൽ നിന്നുമുള്ള താരത്തിന്റെ ചിത്രങ്ങളും വീഡിയോയുമാണ് ആരാധകർ ഏറ്റെടുത്തത്. ഇൻസ്റ്റഗ്രാമിൽ ഈ ചിത്രങ്ങൾ ഇല്യാന പോസ്റ്റ് ചെയ്യുകയായിരുന്നു. മാലദ്വീപിലെ അതിമനോഹരമായ ബീച്ചുകളുടെ ചിത്രങ്ങളും, ചുവന്ന നീന്തൽക്കുപ്പായത്തിലുള്ള തന്റെയും ചിത്രങ്ങളാണ് നടി പോസ്റ്റ് ചെയ്തിട്ടുള്ളത്. അഭിഷേക് ബച്ചനൊപ്പം ദി ബിഗ് ബുൾ എന്ന ചിത്രത്തിലാണ് ഇലിയാന ഡിക്രൂസ് അവസാനമായി അഭിനയിച്ചത്. സ്റ്റോക്ക് ബ്രോക്കറായ ഹർഷാദ് മേത്തയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം.
രൺദീപ് ഹൂഡയ്ക്കൊപ്പം അൺഫെയർ ആൻഡ് ലൗലി എന്ന ചിത്രത്തിലാണ് ഇലിയാന അടുത്തതായി അഭിനയിക്കുന്നത്. ഇന്ത്യൻ സമൂഹത്തിലെ വർണ്ണവിവേചനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |